കൊച്ചി: ബംഗാൾ ഉൾക്കടലിൽ നാവികസേനയുടെ 29 എയർക്രാഫ്റ്റുകളും 42 യുദ്ധക്കപ്പലുകളും പങ്കെടുത്ത മുൻനിര നാവിക അഭ്യാസം മിലൻ 2026 സമാപിച്ചു. വിശാഖപട്ടണം തീരത്ത് ഇന്ത്യയുടെ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ നടന്ന സമാപനച്ചടങ്ങ് വർണ്ണാഭമായി.
വിശാഖപട്ടണം കേന്ദ്രമായുള്ള ഈസ്റ്റേൺ ഫ്ലീറ്റിൻ്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് റിയർ അഡ്മിറൽ അലോക് ആനന്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. ......
കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യത്തെ ലാഘവത്തോടെ കാണാനാവില്ലെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രതിനിധി ഓൺലൈനിൽ നേരിട്ട് ഹാജരാകാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ......
ന്യൂഡൽഹി: ഉത്തർപ്രദേശിലെ റായ്ബറേലി കോടതിയിൽ നിന്ന് കാണാതായ രണ്ട് പീഡനക്കേസുകളുടെ ഫയലുകൾ പെട്ടെന്ന് കണ്ടെത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. വർഷങ്ങളായി 'കാണാതായ' ഈ ഫയലുകൾ കോടതി ഇടപെടലിന് പിന്നാലെ പെട്ടെന്ന് എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നത് ദുരൂഹമാണെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണോ അതോ സാധാരണ മനുഷ്യസഹജമായ പിഴവാണോ ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
അന്വേഷണ ചുമതല: റായ്ബറേലി ജില്ലാ സെഷൻസ് ജഡ്ജി ആറാഴ്ചയ്ക്കകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
വിഷയത്തിന്റെ പശ്ചാത്തലം: 2009-ലെയും 2012-ലെയും രണ്ട് കേസുകളിലെ രേഖകളാണ് കാണാതായത്. ......
തിരുവനന്തപുരം: തലസ്ഥാന നഗരി നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പിന്നിൽ വാട്ടർ അതോറിട്ടിയുടെ കടുത്ത കെടുകാര്യസ്ഥതയാണെന്ന് മേയർ വി.വി. രാജേഷ്. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുന്നു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ, അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് രാഷ്ട്രപതിയുടെ അനുമതിയോടെ പേരുമാറ്റം യാഥാർത്ഥ്യമാകും. ......
ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഡൽഹി സർക്കാർ. ഇതിന്റെ ഭാഗമായി റോഡപകടങ്ങളിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ......
ന്യൂഡൽഹി :എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെയും കോടതി നടപടികളിലെ കാലതാമസത്തെയും കുറിച്ച് പരാമർശിച്ചതിൽ സുപ്രീം കോടതി സ്വമേധയാ (Suo Motu) നടപടി സ്വീകരിച്ചു. എൻ.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിലെ ഉള്ളടക്കം ജുഡീഷ്യറിയുടെ അന്തസ്സിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ.
കോടതി നടപടികൾ
“In Re: Social Science Textbook for Grade-8 (Part 2) published by NCERT and ancillary issues” എന്ന പേരിൽ ഫെബ്രുവരി 25-നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഡിവിഷൻ ബെഞ്ച്: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പാഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ വിഷയം പരിഗണിക്കുന്നത്.
മുതിർന്ന അഭിഭാഷകരുടെ ഇടപെടൽ: മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഡോ. ......
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടർന്നു ഡൽഹി പൊലീസും ഷിംല പൊലീസും തമ്മിൽ നടുറോഡിൽ രൂക്ഷമായ വാക്കുതർക്കം. വിഷയം പിന്നീട് ഒരു സംസ്ഥാനത്തെ പൊലീസ് മറ്റൊരു സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിലേക്കും എത്തി. ......
ഹവാന: ക്യൂബൻ തീരത്തിന് സമീപം അമേരിക്കൻ രജിസ്ട്രേഷനുള്ള സ്പീഡ് ബോട്ടുമായി ക്യൂബൻ സുരക്ഷാസേന ഏറ്റുമുട്ടി. വില്ല ക്ലാര പ്രവിശ്യയിലെ എൽ പിനോ ചാനലിന് സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ക്യൂബൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത FL7726SH നമ്പർ ബോട്ട് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ......
ചെങ്ങന്നൂർ: ഇന്ത്യൻ ആർമിയെ പോലെ ഏതു വെല്ലുവിളെയും നേരിടാൻ തയ്യാറായാണ് കെ എസ്ആർടിസി ജീവനക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് ടെർമിനലിൻ്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസി യുടെ എല്ലാ നിർമ്മാണ പ്രവർത്തികളും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് ആണ് ഏറ്റെടുത്തിരിക്കുന്നതിനാൽ നല്ല നിലവാരം പുലർത്തുന്നു.
കെഎസ്ആർടിസി ബസിനുള്ളിൽ കെ എൽ 15 എന്ന പേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുവാൻ ധാരണയായി. ഒപ്പം ഭക്ഷണ വിതരണവും പുരോഗമിക്കുന്നു. ......